പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിലെ ഒ.ബി.സി./മത ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വിവിധ വായ്പാ പദ്ധതികള്‍ക്ക് അപേക്ഷിക്കാം.
കോര്‍പ്പറേഷന്റെ പട്ടാമ്പി ഉപജില്ലാ ഓഫീസ് വഴിയാണ് അപേക്ഷിക്കേണ്ടത്. താരതമ്യേന കുറഞ്ഞ പലിശ നിരക്കുള്ള സ്വയം തൊഴില്‍ വായ്പ, പ്രവര്‍ത്തന മൂലധന വായ്പ, സുവര്‍ണശ്രീ വായ്പ, പ്രവാസി സുരക്ഷ വായ്പ, സ്റ്റാര്‍ട്ട് അപ്പ് വായ്പ, ബിസിനസ് ഡെവലപ്‌മെന്റ് വായ്പ, പെണ്‍കുട്ടികളുടെ വിവാഹ ധന സഹായ വായ്പ തുടങ്ങിയ പദ്ധതികളും കോര്‍പ്പറേഷന്‍ നടപ്പാക്കുന്നുണ്ട്.
40 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള ഒ.ബി.സി വിഭാഗത്തിലെ അവിവാഹിത സ്ത്രീകള്‍ക്കും നിയമപ്രകാരം വിവാഹമോചനം നേടിയ സ്ത്രീകള്‍ക്കും 60 വയസ്സിന് താഴെ പ്രായമുളള വിധവകള്‍ക്കും സബ്‌സിഡിയോടു കൂടിയ പുനര്‍ജനി സ്വയംതൊഴില്‍ വായ്പക്കും അപേക്ഷിക്കാം. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ഓട്ടോ/ടാക്‌സി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇലക്ട്രിക്/സി.എന്‍.ജി. വാഹനങ്ങള്‍ വാങ്ങുന്നതിനായി സബ്സിഡിയോടുകൂടിയ ഗ്രീന്‍ വില്‍ വായ്പ പദ്ധതിയും കോര്‍പ്പറേഷന്‍ നടപ്പാക്കുന്നുണ്ട്.
കുടുംബശ്രീ സി.ഡി.എസ് മുഖേന നടപ്പാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതിയില്‍, ഒ.ബി.സി./മത ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്ന അംഗങ്ങള്‍ കൂടുതലുള്ള അയല്‍ക്കൂട്ടങ്ങളിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. ഈ പദ്ധതിയില്‍ ഒരു കുടുംബശ്രീ സി.ഡി.എസ്സിന് മൂന്ന് കോടി രൂപ വരെ അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0466 2210244, 9447734322