പാലക്കാട് ജില്ലാ കായികമേള ; പറളിക്ക് ഓവറോൾ കിരീടം

 


തൃത്താല: പാലക്കാട് ജില്ലയിലെ റവന്യൂ സ്കൂൾ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 2025–26 ചാത്തന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഒക്ടോബർ 14 മുതൽ 16 വരെ നടന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പറളി ഉപജില്ല 312 പോയിന്റ് നേടി ഒവറാൾ ചാമ്പ്യൻ ആയി.ഉപജില്ല തലത്തിൽ കൊല്ലംങ്കോട് (129 പോയിന്റ്) രണ്ടാം സ്ഥാനവും, പാലക്കാട് (91 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.

സ്കൂൾ തലത്തിൽ


എച്ച്.എസ്. പറളി – 13 സ്വർണം, 17 വെള്ളി, 14 വെങ്കലം, 130 പോയിന്റ്, ഒന്നാം സ്ഥാനം



എച്ച്.എസ്. മുനൂർ – 109 പോയിന്റ്, രണ്ടാം സ്ഥാനം



വി.എം.എച്ച്.എസ്. വടവന്നൂർ – 92 പോയിന്റ്, മൂന്നാം സ്ഥാനം


സീനിയർ വിഭാഗത്തിൽ


എച്ച്.എസ്. പറളി – 74 പോയിന്റ്, ഗ്രൂപ്പ് ചാമ്പ്യൻ


എച്ച്.എസ്.എസ്. മുനൂർ – 48 പോയിന്റ്, രണ്ടാം


സി.എഫ്.ഡി.വി.എച്ച്.എസ്.എസ്. മത്തൂർ – 44 പോയിന്റ്, മൂന്നാം


മത്സരങ്ങൾ പാലക്കാട് ജില്ലാതലത്തിൽ ഉജ്ജ്വല ആവേശത്തോടെയാണ് സംഘടിപ്പിച്ചത്. വിവിധ ഉപജില്ലകളിൽ നിന്നുള്ള മികച്ച അത്ലറ്റുകൾ ഈ മത്സരങ്ങളിൽ പങ്കെടുത്തു.

Below Post Ad