കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്. ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആശുപത്രിയിൽ എത്തിയ ചിറമനേങ്ങാട് സ്വദേശി പൂളന്തറക്കൽ 41 വയസ്സുള്ള ഇല്ല്യാസാണ് മരിച്ചത്. ഗുരുതര ചികിത്സാ പിഴവെന്ന് ബന്ധുക്കൾ.
മൂന്നരക്ക് ശസ്ത്രക്രിയ ആരംഭിച്ച് 8:30 ഓടെ രോഗി മരിച്ചെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. തനിക്ക് അബദ്ധം സംഭവിച്ചെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ബന്ധുക്കളോട് കുറ്റസമ്മതം നടത്തി. ഇത് എഴുതി കിട്ടാതെ പിരിഞ്ഞുപോകില്ലെന്ന് ബന്ധുക്കളും നാട്ടുകാരും അറിയിച്ചതോടെ കുന്നംകുളം പോലീസിന്റെ സാന്നിദ്ധ്യത്തിൽ ഡോക്ടർ ശസ്ത്രക്രിയക്കിടെ തെറ്റ് സംഭവിച്ചെന്ന് രേഖാമൂലം എഴുതി നൽകി