പൊന്നാനി :വീടിൻ്റെ കോലായിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസ്സുള്ള കുട്ടിയെ തട്ടി കൊണ്ട് പോവാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പൊലീസിലേൽപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം പറവണ്ണ ആലിൻചുവടാണ് സംഭവം.ഉത്തരപ്രദേശ് ബനാറസിലെ ദോൽപ്പൂർ ബാൽറാംപ്പൂർ സ്വദേശിനി ഷമീന (35) യാണ് പിടിയിലായത്. ഭാണ്ഡക്കെട്ടുകളുമായി യാചികയുടെ രൂപത്തിൽ വന്നാണ് കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോവാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
വീടിനടുത്ത് റോഡരികിലുണ്ടായിരുന്ന കുട്ടിയുടെ പിതാവ് ഇത് കണ്ട് ഓടി വന്നതോടെ യുവതി ഇറങ്ങിയോടുകയും പിന്നാലെയോടി റോഡിലിട്ട് പിടികൂടുകയുമായിരുന്നു.
എസ്.എച്ച്.ഒ വിഷ്ണുവിൻ്റെ നേതൃത്വത്തിൽ സുജിത്ത്, സെബാസ്റ്റ്യൻ, രാജേഷ് എന്നിവർ ചേർന്നാണ് അന്വേഷണം പൂർത്തിയാക്കിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
