ആനക്കര : ആനക്കര പഞ്ചായത്തിലെ രണ്ടാംവാർഡ് തോട്ടഴിയം ശ്രദ്ധേയമാകുന്നത് സഹോദരങ്ങളുടെ നേർക്കു നേർ പോരാട്ടത്തിലൂടെയാണ്. ഒരാൾ എൽഡിഎഫിനും മറ്റേ യാൾ യുഡിഎഫിനുമായാ ണ് കളത്തിലിറങ്ങുന്നത്.
കുമ്പിടി വെള്ളുപറമ്പിലെ വേലായു ധൻ (കുട്ടൻ) സിപിഎം കുമ്പിടി ബ്രാഞ്ച് സെക്രട്ടറിയും രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയുമാണ്. അതേ വാർഡിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റും അദ്ദേഹത്തിന്റെ അനുജനുമായ മോഹനൻ യുഡിഎഫ് സ്ഥാനാർഥിയുമാണ്.
രണ്ടുപേരും നാട്ടുകാരുടെ ഇടയിൽ ഒരുപോ ലെ ജനകീയാടിത്തറയുള്ളവരാണ്. സിപിഎമ്മിന് അല്പം മുൻതൂക്കമുള്ള വാർഡാണിത്. പക്ഷേ, ഇത്തവണ കുടുംബാംഗങ്ങൾ തന്നെ രംഗത്തിറങ്ങുന്നതോടെ വിജയം ആരുടെ പക്ഷത്തെന്നത് കണ്ടറിയണം.
മോഹനൻ്റെ ഭാര്യ ഗിരിജ ആനക്കര പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ യുഡിഎഫ് അംഗമായിരുന്നു. മോഹനൻ പന്നിയൂർ വരാഹമൂർത്തി ജീർ ണോദ്ധാരണ നവീകരണക്കമ്മിറ്റി അംഗം, കുമ്പിടി ദേശവി ളക്ക് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി എന്നീനിലകളിലും പ്രവർ ത്തിക്കുന്നുണ്ട്.
രണ്ടുപേരും അടുത്തടുത്ത വീടുകളിലാണ് താമസം. വീട്ടിലെത്തിയാൽ രാഷ്ട്രീയം കടന്നുവരാറില്ലെന്ന് ഇരുവരും പറയുന്നു.സ്കൂൾ പഠനകാലത്തുതന്നെ, വേലായുധൻ എസ്എഫ്ഐ പ്രവർത്തകനും അനുജൻ മോഹനൻ കെഎസ് പ്രവർത്തകനുമായിരുന്നു.
