തൃത്താല : രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു.
ഞാങ്ങാട്ടിരി മാട്ടായ കുണ്ടിൽ പീടികയിൽ സിദ്ദിഖ് മകൻ റൗഫ് (26) ആണ് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടത്.
നാല് മാസം മുമ്പ് നാട്ടുകാർ രൂപീകരിച്ച ചികിത്സാ സഹായ സമിതി കുടുംബത്തിന് കൈത്താങ്ങായി രംഗത്തുണ്ടായിരുന്നു.
ഉദാരമതികളുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടും യുവാവിൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന ദുഃഖത്തിലാണ് നാട്ടുകാർ.
മൃതദേഹം ബുധനാഴ്ച രാവിലെ 9ന് മാട്ടായ ജലാലിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
