പടിഞ്ഞാറങ്ങാടി : വീടിന് മുകളിലേക്ക് തെങ്ങ് വീണു വിട് തകർന്നു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്.ഒതളൂർ മച്ചിങ്ങൽ കൃഷ്ണൻ കുട്ടിയുടെ വീട്ടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്. വിടിന്റെ മേൽക്കൂരയും കുളിമുറിയും തകർന്നു.
വ്യാഴാഴ്ചയാണ് സംഭവം. വീട്ടുകാർ വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു അപകടം. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു.
വിടിനോട് ചേർന്നുള്ള കുളിമുറിയുടെ ചുമരുകളും മേൽക്കൂരയും തകർന്നു.കൃഷ്ണകുട്ടിയുടെ മകൾ ഷിബിൻ കുളിമുറിയിൽ കുളിച്ച് കൊണ്ടിരിക്കെയാണ് തെങ്ങ് വീണത്. ഷിബിൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
