കറുകപുത്തൂർ ഓടമ്പുള്ളി ജാറം നേർച്ച ഇന്ന് : 3 മുതൽ 10 വരെ ഗതാഗത നിയന്ത്രണം.

 



കറുകപുത്തൂർ നേർച്ചയുടെ ഭാഗമായി കറുക പുത്തൂർ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ചാലിശ്ശേരി പോലീസ് അറിയിച്ചു.ബുധനാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മുതൽ രാത്രി 10 വരെയാണ് നിയന്ത്രണം.

പട്ടാമ്പി കൂട്ടുപാത വട്ടൊള്ളിക്കാവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെള്ളടിക്കുന്ന് സെൻററിൽനിന്ന് പെരിങ്കന്നൂർ എത്തി ചെള്ളിപ്പടിയിൽനിന്ന് തിരിഞ്ഞ് ഇട്ടോണം വഴി എരുമപ്പെട്ടി ഭാഗത്തേക്ക് തിരിച്ചും പോകണം.

ഇട്ടോണം ഭാഗത്തുനിന്ന് പട്ടാമ്പി കൂട്ടുപാത ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇട്ടോണത്തുനിന്ന് ചെള്ളി പടി റോഡിലൂടെ പെരിങ്ങന്നൂർ എത്തി എഴുമങ്ങാട് വഴി പട്ടാമ്പി ഭാഗത്തേക്ക് പോകണം.

 പെരിങ്ങോടുനിന്ന് എരുമപ്പെട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മൂളിപ്പറമ്പ് വഴി ചാഴിയാട്ടിരി റോഡിലൂടെ തിച്ചൂർ, ഇട്ടോണം വഴി പോകേണ്ടതാണ്.

 കറുകപുത്തൂർ നേർച്ചയിൽ പങ്കെടുക്കുന്ന സംഘങ്ങൾ പള്ളിയിൽനിന്ന് അനുവദിച്ചു നൽകിയിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കണമെന്നുംചാലിശ്ശേരി പോലീസ് എസ്.എച്ച്.ഒ അറിയിച്ചു

Below Post Ad