കാന്തപുരം ഉസ്താദിന്റെ പിന്തുണ തേടി ടി.പി ഷാജി

 


പട്ടാമ്പി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ, പട്ടാമ്പി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി ഷാജി പ്രമുഖ മുസ്ലിം പണ്ഡിതനും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പിന്തുണ അഭ്യർത്ഥിക്കാനാണ് അദ്ദേഹം ഉസ്താദിനെ സന്ദർശിച്ചത്. മണ്ഡലത്തിലെ വികസന കാര്യങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

Below Post Ad