ദേശമംഗലം : 15-ാം വാർഡിൽ ഉൾപ്പെടുന്ന കടുകശേരി തച്ചുകുന്ന് പ്രദേശത്തെതക്ക് വാ മസ്ജിദിന് സമീപം താമസിക്കുന്ന തച്ചോത്ത് വീട്ടിൽ 72 കാരിയായ സെഫിയയുടെ മരണത്തിൽ ദുരൂഹത.
കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് വീടിനുള്ളിൽ സഫിയയെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും തുടർന്ന് ഇന്ന് കാലത്ത് കുന്നംകുളം ഡി വൈ എസ് പി മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഡോഗ്സ്കോഡും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തുടർനടപടികൾക്ക് ശേഷം ബോഡി തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
മരണപ്പെട്ട സെഫിയയുടെ ശരീരത്തിൽ സ്ഥിരമായി കാണാറുള്ള സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും, ശരീരത്തിൽ കാണുന്ന ചെറിയ ചെറിയ മുറിപ്പാടുകളും മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പോസ്റ്റുമോർട്ട റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവൂ എന്നാണ് പോലീസ് പറയുന്നത്.
200 മീറ്റർ ചുറ്റളവിൽ വിജനമായ സ്ഥലത്തിൻറെ നടുവിലാണ് സഫിയ താമസിക്കുന്ന വീട്. ഒറ്റയ്ക്ക് താമസിക്കുന്ന സഫിയ രാത്രി അന്തിയുറങ്ങാൻ അടുത്തുള്ള ബന്ധുക്കളുടെ വീട്ടിലാണ് പൂവാറ് എന്നാൽ രണ്ടുദിവസമായി സഫിയെ പുറത്തു കാണാത്തതിൽ നാട്ടുകാർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി ഏഴുമണിയോടുകൂടി സെഫിയയെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഗ്രാമപഞ്ചായത്ത് അംഗം എം. ജി. സരിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ഐ. ഷാനവാസ്, ഷംല ശിഹാബ്, മുൻ പഞ്ചായത്ത് അംഗം സി.പി. രാജൻ, പൊതുപ്രവർത്തകരായ കെ. കെ. മുരളീധരൻ, മുഹ്സിന കടുക്ശേരി, ടി. ബഷീർ ബന്ധുക്കളായ ജംഷി, മുഹമ്മദലി, മറ്റു നാട്ടുകാർ ബന്ധുക്കൾ തുടങ്ങി ഒട്ടനവധി ആളുകൾ തൽസമയം സഫിയയുടെ വീട്ടിൽ എത്തിയിരുന്നു.
