തിരുവനന്തപുരം കരമനയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് മുന്നിൽ യുവതി റോഡിൽ കിടന്ന് പ്രതിഷേധിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു.
തന്റെ വാഹനത്തിന് കെഎസ്ആർടിസി ബസ് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ ഈ വേറിട്ട പ്രതിഷേധം.ബസിന് മുന്നിൽ റോഡിൽ കിടന്ന യുവതിയെ മാറ്റാൻ യാത്രക്കാരും നാട്ടുകാരും ശ്രമിച്ചെങ്കിലും ഇവർ പിന്മാറാൻ തയ്യാറായില്ല.
തിരക്കേറിയ റോഡിൽ ബസ് തടഞ്ഞിട്ടുള്ള പ്രതിഷേധം കാരണം പ്രദേശത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കഴിഞ്ഞു.
