കുന്നംകുളം പഴഞ്ഞി എം.ഡി. കോളജിന് സമീപമുള്ള വീട്ടിൽ നാല് അംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമം, പിതാവും മകളും മരിച്ചു. പഴഞ്ഞി അരുവായി എംഡി കോളജിന് സമീപത്ത് താമസിക്കുന്ന മാടക്കപറമ്പിൽ സിബി (50), മകൾ അലീന(19) എന്നി വരണ് മരിച്ചത്. ഭാര്യ ബീന(40), മകൻ ആദിത്യൻ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശ്പത്രിയിൽ പ്രവേശിപ്പിച്ചു.
സിബിയെ കിണറ്റിലും, മകൾ അലീനയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യ ബീന, മകൻ ആദിത്യൻ എന്നിവരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ സിബിയുടെ ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതകളാണ്കൂട്ട ആത്മഹത്യശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞതിനെ തുടർന്ന് കുന്നംകുളം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്തെത്തി കിണറ്റിൽ നിന്ന് ഗൃഹനാഥന്റെ മൃതദേഹം പുറത്തെടുത്തത്.
മരിച്ച മകളുടെയും ഗൃഹനാഥന്റെയും മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാതാവിനെയും മകനെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
