വരവൂർ : ബന്ധുവീട്ടിൽ വിരുന്നിനു പോയി കൂട്ടുകാരുമൊത്ത് കുളിക്കാൻ കുളത്തിൽ ഇറങ്ങിയ യുവതി മരണപ്പെട്ടു.
വരവൂർ വിലക്കാട് പോസ്റ്റ് ഓഫീസിനു സമീപം നടുവട്ടം റോട്ടിൽ തറയിൽ വീട്ടിൽ ഹൈദ്രോസ് എന്നവരുടെ വീട്ടിലേക്ക് വിരുന്നു വന്ന ദേശമംഗലം വറവട്ടൂർ വരമംഗലത്ത് വീട്ടിൽ നാസർ മകൾ ഹസ്ന ( 19 ) ആണ് മരണപ്പെട്ടത്.
ഇന്ന് വൈകുന്നേരത്തോടെ വീടിനടുത്ത് പറമ്പിനോട് ചേർന്നുള്ള കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു 3 കുട്ടികൾ. ബഹളം കേട്ട് പ്രദേശത്തുള്ളവർ ഓടിയെത്തി രണ്ടുപേരെ രക്ഷപ്പെടുത്തി. കാണാതായ ഹസ്നയ്ക്ക് വേണ്ടി സ്ഥലത്തെത്തിയ എരുമപ്പെട്ടി പോലീസും , ഫയർഫോഴ്സും തിരച്ചിൽ നടത്തിയതിന് ഒടുവിൽ രാത്രി 8:30 കൂടിയാണ് മരണപ്പെട്ട ഹസ്‌നയെ കണ്ടെത്തിയത്.
മേൽ നടപടികൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു.
തഹസിൽദാർ , വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു. ബി. കണ്ണൻ അടക്കമുള്ള ജനപ്രതിനിധികളും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
