ചങ്ങരംകുളം:ഒതളൂരിൽ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഒതളൂർ സ്വദേശി വളപ്പിൽ പുരക്കൽ ദാസൻ്റെ മകൻ അജയ്(27)ആണ് മരിച്ചത്.
ഞായറാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം. ഇരട്ട സഹോദരനായ അക്ഷയ് കാലത്ത് 8 മണിയോടെ ബൈക്കെടുത്ത് പുറത്ത് പോയിരുന്നു.കാലത്ത് 9 മണിയോടെ വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് അജയ് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.
ബന്ധുക്കൽ ചേർന്ന് ചങ്ങരംകുളത്ത് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെൽഡിങ് തൊഴിലാളിയാണ് മരിച്ച അജയ്.മാതാവ് ചന്ദ്രിക അംഗണവാടി അധ്യാപികയാണ്. ഇരട്ട സഹോദരൻ അക്ഷയ്.സഹോദരി അനഘ
