തൃത്താല നിയോജകമണ്ഡലം യൂത്ത് ലീഗിന് പുതിയ നേതൃത്വം

  

തൃത്താല :മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജകമണ്ഡലത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു 

ആലൂർ ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് ചേർന്ന കൗൺസിൽ യോഗം മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എസ് എം കെ തങ്ങൾ ഉദ്ഘാടനം ചെയ്തു, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി എ അസീസ് ആലൂർ,സെക്രട്ടറിയും യൂത്ത് ലീഗ് നിരീക്ഷകനുമായ സുബൈർ കൊഴിക്കര,യൂത്ത്ലീഗ് ജില്ലാപ്രസിഡന്റ്‌ പി എം മുസ്തഫ തങ്ങൾ ,വൈസ് പ്രസിഡന്റ് പി എം മുനീബ് ഹസ്സൻ,സെക്രട്ടറി സാലിഹ് മാസ്റ്റർ, യൂ ടി താഹിർ, ഫൈസൽ പുളിയക്കോടൻ,മുഹ്സിൻ കോണിക്കൽ,ഷറഫു പിലാക്കൽ എന്നിവർ സംസാരിച്ചു.റിട്ടർണിങ് ഓഫീസർ നൗഷാദ് വെള്ളപ്പാടം കൗൺസിൽ നിയന്ത്രിച്ചു. 

ഏഴ് പഞ്ചായത്തുകളിൽ നിന്നായി 66 കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തു പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ 

പ്രസിഡന്റ് ‌: യൂ ടി താഹിൽ വൈസ് പ്രസിഡന്റ്‌ : അഫ്സൽ പുന്നക്കാടൻ, ഖമർ മൊയ്‌ദീൻ ,സുധീർ കൊഴിക്കര, സി എ മുഹ്സിൻ ,ഷഫീഖ് അലി, റഷീദ് തിരുമിറ്റക്കോട്, ജനറൽ സെക്രട്ടറി : ഫൈസൽ പുളിയക്കോടൻ സെക്രട്ടറി : യാസർ കൊഴിക്കര, ഗഫൂർ അഞ്ചുമൂല, ഷമീർ ആലൂർ, ഷരീഫ് ചാലിശ്ശേരി, ഇർഷാദ് കൂടല്ലൂർ, ആസിം ആളത്ത് ട്രഷറർ :മുഹ്സിൻ കോണിക്കൽ

Tags

Below Post Ad