കെ.എം.പി.യു പട്ടാമ്പി മേഖല കമ്മറ്റി രൂപീകരിച്ചു

 



പട്ടാമ്പി : പത്ര, ദൃശ്യ, ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്‌സൺസ് യൂണിയൻ (കെ.എം.പി.യു) പട്ടാമ്പി മേഖല രൂപീകരണ യോഗവും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു

 വെള്ളിയാഴ്ച കൊപ്പം സിയാറ്റ് ട്രെയിനിംഗ് സെന്ററിൽ നടന്ന പരിപാടി സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി വി. സെയ്‌ദ് യോഗം ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ സെക്രട്ടറി കെ.ജി സണ്ണി അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശ്ശേരി, സംസ്ഥാന സമിതി അംഗങ്ങളായ പ്രേമദാസ് പിടാവന്നൂർ, എ. സി ഗീവർ എന്നിവർ സംസാരിച്ചു. എസ്. എം അൻവർ സ്വാഗതവും സമദ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി എസ്. എം അൻവർ പ്രസിഡൻ്റ്, സമദ് നെടുങ്ങാട്ടൂർ , സെക്രട്ടറി , സക്കീർ ഹുസൈൻ പി.കെ ട്രഷർ എന്നിവരെ തെരഞ്ഞെടുത്തു.എക്സിക്യൂട്ടീവ് അംഗമായി പി.ടി ജാസീറിനെയും തെരഞ്ഞെടുത്തു.

പട്ടാമ്പി മേഖലയിൽ കൂടുതൽ അംഗങ്ങളെ സംഘടനയിൽ ചേർക്കുന്നതിനും വിപുലമായ കൺവൻഷൻ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

Tags

Below Post Ad