പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ മുൻ മന്ത്രി എം ബി രാജേഷ് പരാജയപ്പെട്ടതിന് പിന്നിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെന്ന് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്. സീറ്റ് നഷ്ടമായതിന് പിന്നിൽ ഗ്രൂപ്പിസം ആണെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് പറയുന്നത്.
മണ്ഡലത്തിൽ സിപിഐഎം ഗ്രൂപ്പിസം ശക്തമായിരുന്നെന്നും മന്ത്രിയായി എം ബി രാജേഷ് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. സിപിഐഎം തൃത്താല ഏരിയ കമ്മിറ്റിയിലെ ഐക്യമില്ലായ്മ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചെന്നും വിലയിരുത്തിലുണ്ട്
