തൃത്താലയിൽ ഫയർ സ്റ്റേഷൻ ഉടൻ യാഥാർഥ്യമാക്കുക: യൂത്ത്ലീഗ്

 



തൃത്താല : തൃത്താലയിൽ ഫയർ സ്റ്റേഷൻ ഉടൻ യാഥാർഥ്യമാക്കണമെന്ന് നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു ,

നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ യൂ ടി താഹിറിന്റെ അധ്യക്ഷതയിൽ തൃത്താല മുസ്‌ലിം ലീഗ് ഓഫീസിൽ ശനിയാഴ്ച വെച്ച് ചേർന്ന ഭാരവാഹി യോഗമാണ് പ്രസ്തുത വിഷയം ചർച്ച ചെയ്തത് 

നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കരാർ വർക്കുകളിലെ മെല്ലെ പോക്കിന് ഉടൻ പരിഹാരം കാണണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ കൃത്യ നിർവഹണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു ,

നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫൈസൽ പുളിയക്കോടൻ യോഗത്തിന് സ്വാഗതം ആശംസിച്ചു സംസാരിച്ചു 

യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ അഫ്സൽ പുന്നക്കാടൻ, ഖമർ മൊയ്‌ദീൻ, സുധീർ കൊഴിക്കര, ഷഫീഖ് മാസ്റ്റർ, സെക്രട്ടറിമാരായ,യാസർ കൊഴിക്കര, ഗഫൂർ അഞ്ചുമൂല, ഷരീഫ് ചാലിശ്ശേരി,ഇർഷാദ് കൂടല്ലൂർ, ആസിം ആളത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു 

നിയോജകമണ്ഡലം യൂത്ത് ലീഗ് ട്രഷറർ മുഹ്സിൻ കോണിക്കൽ നന്ദി അറിയിച്ചു.

Below Post Ad