അബൂദബിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

 


അബൂദബിയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ്​ മരിച്ചത്​. കഴിഞ്ഞദിവസം അബൂദബി അൽഐൻ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ശഖ്​ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് മരണപ്പെട്ടത്.


തിരുണ്ടി യൂനിറ്റ് എസ്.എസ്.എഫ് സെക്രട്ടറിയും ആർ.എസ്​.സി പ്രവർത്തകനുമാണ്​. പിതാവ് പരേതനായ കാളിയത്ത് അബ്ദുൽ കരീം. മാതാവ് റുഖിയ്യ. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത്​ നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടിക ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​.



Below Post Ad