കൊപ്പത്ത് സ്കൂട്ടറിൽ മിനി ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

 


പട്ടാമ്പി : കൊപ്പത്ത് സ്കൂട്ടറിൽ മിനി ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കൊപ്പം വിളയൂർ കൂരാച്ചിപ്പടിയിൽ കണ്ടത്തൊടി കാസിമിന്റെ ഭാര്യ ഫാത്തിമ സുഹറയാണ് മരണപ്പെട്ടത് 43 വയസായിരുന്നു

കൊപ്പം പോലീസ് സ്റ്റേഷന് സമീപം ശനിയാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. കൊപ്പം ഭാഗത്ത് നിന്നും വിളയൂരിലേക്ക് പോവുകയായിരുന്ന ഫാത്തിമ സുഹറയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർ ദിശയിൽ നിന്നും വന്ന മിനി ലോറി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുഹറയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മകൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു


Below Post Ad