കൊണ്ടോട്ടി : ഇന്ന് വിവാഹം നടക്കാനിരിക്ക യുവാവ് മരിച്ചു.പുളിക്കൽ കൊട്ടപ്പുറം നവരികുത്ത് താമസിക്കുന്ന തച്ചറമ്പൻ ഹംസകോയയുടെ മകൻ ഇർഫാൻ (26) ആണു മരിച്ചത്.
ന്യൂമോണിയ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ആണ് ഇർഫാന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിൻ്റെ തലേന്ന് നവവരന്റെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി
മാതാവ് സാദാബി. സഹോദരങ്ങൾ ഇർഷാദ്, അനസ്
