കപ്പൂർ : മൂല്യബോധത്തോടെ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനു വേണ്ടി കപ്പൂർ ദാറുൽ ഉലൂം ക്യാമ്പസിൽ പെൺകുട്ടികൾക്ക് മാത്രമായി ഒരു അക്കാദമി തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുതിയതായി തുടങ്ങാൻ പോകുന്ന പ്രൊഫഷണൽ എഡ്യൂക്കേഷൻ പ്രോഗ്രാമുകളുടെ ലോഞ്ചിങ്ങും
നാഷണൽ ഡിഫൻസ് അക്കാദമിയുടെ എൻട്രൻസും ലക്ഷ്യമാക്കി ഇന്റഗ്രേറ്റഡ് സയൻസ് സീനിയർ സെക്കൻഡറി സ്കൂൾ ഉദ്ഘാടനവും ജൂൺ 29 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് നടക്കും.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചീഫ് ഗസ്റ്റ് ആയി പങ്കെടുക്കുന്ന ചടങ്ങിൽ
വിദ്യാഭ്യാസ വിചക്ഷണരായ ഡോ.ഹംസ പറമ്പിൽ, ഡോ.വി.പ്രേംകുമാർ തുടങ്ങിയവരും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ സമുന്നതരും സംബന്ധിക്കും.
ഭാവിയെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും ലക്ഷ്യമിട്ട് വിദ്യാഭ്യാസത്തെ കരുപ്പിടിപ്പിക്കാൻ തയ്യാറായ വിദ്യാർത്ഥിനികൾക്ക് പ്രതീക്ഷ നൽകിയാണ്ലിയോറ അക്കാദമി ഓഫ് എക്സലൻസ് എന്ന സ്ഥാപനം സമർപ്പിക്കുന്നത്.
റീസണബിൾ ഫീസ് ഘടനയും അർഹതപ്പെട്ടവർക്ക് സ്‌കോളർഷിപ്പും നൽകും. കരിയർ, ലൈഫ് സ്കിൽ ഡെവലപ്മെന്റ്
പ്രോഗ്രാമോടു കൂടി നടത്തപ്പെടുന്ന BCA, BBA, BSc (computer science ) തുടങ്ങിയ കോഴ്സുകൾ പ്രാരംഭഘട്ടം എന്ന നിലയിൽ 2026- 27 അക്കാദമിക് വർഷത്തിൽ തന്നെ തുടങ്ങും.
മുഴുവൻ കോഴ്സുകളിലും ഇൻഡസ്ട്രിയൽ എക്സ്പെർട്ടുകളുടെ സെമിനാർ സെഷനുകളും ഇൻഡസ്ട്രിയൽ എക്സ്പീരിയൻസ് ലഭിക്കുന്നതിന് വേണ്ടി ഓരോ സെമസ്റ്ററുകളിലും അത്യാവശ്യം ലഭിച്ചിരിക്കേണ്ട ഇൻ്റേൺഷിപ്പുകളും നൽകി ഡിസൈൻ ചെയ്ത സിലബസ് ലിയോറയുടെ സവിശേഷതയാണ്.
യെനേപോയ യുനിവേഴ്സിറ്റിയുടെ അംഗീകാരത്തോടെയാണ്അക്കാദമി പ്രവർത്തിക്കുക.
വിദ്യാഭ്യാസത്തിൽ ആഗോള വീക്ഷണമുള്ള അക്കാദമിക് കൗൺസിൽ, എക്സ്പീരിയൻസുള്ള ഫാക്കൽറ്റി, സ്പീഷ്യസ് ക്ലാസ് റൂം, പനോരമിക് വ്യൂ,
ട്രാവൽ ആക്സസ് തുടങ്ങിയ സൗകര്യങ്ങളുള്ള കപ്പൂർ ദാറുൽ ഉലൂം ക്യാമ്പസിലാണ് ലിയോറ അക്കാദമി ഓഫ് എക്സലൻസ് തുടങ്ങുന്നതെന്ന് ചെയർമാൻ സെയ്ത് എ. ബാവപ്പ, ഡയറക്ടർ സി.എ റഷീദ് ബാഖവി എന്നിവർ പറഞ്ഞു.
