തൃത്താല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ . കപ്പൂർ കൊള്ളനൂർ സ്വദേശി ഷിഹാബുദ്ധീൻ(55) എന്ന കുഞ്ഞുട്ടിയെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.എട്ടു വയസുകാരി ദളിത് പെണ്‍കുട്ടിയെ വസ്ത്രം നൽകാമെന്ന് പറഞ്ഞ് വീട്ടില മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുതറി ഓടിയ കുട്ടി വീട്ടുകാരോട് സംഭവം വിവരിച്ചതോടെയാണ് പോലീസിൽ പരാതി നൽകിയത്.
