തൃശ്ശൂരിൽ പോലീസുകാർ സഞ്ചരിച്ച വാഹനം ഇടിച്ച് വിദ്യാർത്ഥി മരിച്ചു.

 


തൃശ്ശൂർ ആളൂരിൽ പോലീസുകാർ സഞ്ചരിച്ച വാഹനം ഇടിച്ച് പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. ചാലക്കുടി സ്വദേശി ജുവിൻ രാജു (16) വാണ് മരിച്ചത്.

ഇക്കഴിഞ്ഞ 15ന് ചാലക്കുടി ആളൂരിലാണ് അപകടം നടന്നത്.ജുവിനും ബന്ധുവായ യുവാവും സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിൽ ഡാൻസാഫ് സംഘം സഞ്ചരിച്ച ബോലേറോ ഇടിക്കുകയായിരുന്നു. മരിച്ച ജുവിൻ്റെ അവയവങ്ങൾ ദാനം ചെയ്തു.


Tags

Below Post Ad