കേരളത്തിന്റെ വൈജ്ഞാനിക-സാംസ്‌കാരിക പൈതൃകത്തെ സമഗ്രമായി രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എസ്.എസ്.എഫ് തൃത്താല ഡിവിഷൻ സാഹിത്യോത്സവ്

 


കേരളത്തിന്റെ വൈജ്ഞാനിക-സാംസ്‌കാരിക പൈതൃകത്തെ സമഗ്രമായി രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എസ്.എസ്.എഫ് തൃത്താല ഡിവിഷൻ സാഹിത്യോത്സവ് പ്രമേയം ആവശ്യപ്പെട്ടു. 


തൃത്താല മേഖലയിലെ മഹാപ്രതിഭകളുടെ ചരിത്രങ്ങളും സംഭാവനകളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി വിപുലമായ പഠന-ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.


എസ്എസ്എഫ് തൃത്താല ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി ചേക്കോട് വാദി മഹബയിൽ നടന്ന ഉദ്ഘാടന വേദിയിലാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, സാഹിത്യ മേഖലകളിൽ നിർണായക സംഭാവനകൾ നൽകിയ തൃത്താലയിലെ മഹാന്മാരുടെ ജീവിതവും പ്രവർത്തനങ്ങളും കൂടുതൽ ഗവേഷണങ്ങൾക്ക് വിധേയമാക്കണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.


പ്രദേശത്തിന്റെ ചരിത്രവും പൈതൃകവും രേഖപ്പെടുത്തുന്ന പദ്ധതികൾക്ക് സർക്കാർ, സാംസ്‌കാരിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർ പിന്തുണ നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വൈജ്ഞാനിക ഇടപെടലുകൾക്ക് തൃത്താല നൽകിയ സംഭാവനകൾ കാലത്തിന്റെ തിരശ്ശീലയിൽ മറഞ്ഞുപോകാതെ സംരക്ഷിക്കുന്നതിന് പ്രത്യേക പദ്ധതികൾ രൂപീകരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

സമ്മേളന വേദിയിൽ എസ്.എസ്.എഫ് തൃത്താല ഡിവിഷൻ ഭാരവാഹികൾ പ്രമേയം തൃത്താല എംഎൽഎ വി.ടി ബലറാമിന് കൈമാറി.


Tags

Below Post Ad