തൃത്താല സ്വദേശി ദുബൈയിൽ കുഴഞ്ഞ് വീണ് മരിച്ചു

 


തൃത്താല സ്വദേശി ദുബൈയിൽ കുഴഞ്ഞ് വീണ് മരിച്ചു.സൗത്ത് തൃത്താല ആട് വളവിൽ പരേതനായ കൊപ്പത്ത് കുഞ്ഞിമാൻ മകൻ അൻവർ സാദിഖ് ( 42 ) ആണ് മരിച്ചത്

ഷട്ടിൽ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആരു പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പരേതനായ മുസ്ലിംലീഗ് നേതാവ് കൊപ്പത്ത് ഉണ്ണീൻ കുട്ടി സാഹിബിന്റെ മകന്റെ മകനാണ്. ഭാര്യ ഫാത്തിമ, മക്കൾ അഹ്യാൻ , ഹനിയ . മാതാവ് സഫിയ

 നടപടികൾ പൂർത്തിയാക്കി മയ്യത്ത് വെള്ളിയാഴ്ച  നാട്ടിലെത്തിച്ച് തൃത്താല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Below Post Ad