കോടനാട് പ്രവാസി FEST 2026 ഓഗസ്റ്റ് 16 ന്

 



തൃത്താല പഞ്ചായത്തിലെ കോടനാട് പ്രേദേശത്ത് നിന്നും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു വരുന്ന പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസമാക്കിയവരുടെ കൂട്ടായ്മ നടത്തുന്ന പ്രവാസി ഫെസ്റ്റ് 2026 ഓഗസ്റ്റ് 16 ഞായർ 3 PM മുതൽ കൂറ്റനാട് കണിചിറക്കൽ മാളിൽ നടക്കുന്നതാണ്. കൂട്ടായ്മക്ക് കീഴിൽ ഭാവിയിൽ നാട്ടിൽ വിവിധ ബിസിനസ്‌ സംരംഭങ്ങൾ തുടങ്ങുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 


സംഗമത്തിന്റെ ഭാഗമായി പ്രശസ്ത യുവ ഗായകൻ മുസ്‌തഫ live FT Anish അവതരിപ്പിക്കുന്ന Live Music show, പ്രവാസി ഗായകൻ സുനിൽ മേഴത്തൂർ മ്യൂസിക് ഷോ എന്നിവ ഉണ്ടായിരിക്കുന്നതാണ്.


പ്രശസ്ത motivator & trainer കൂടിയായ സുഭാഷ് അമ്പാടി കൂട്ടായ്മയിലേക്ക് അംഗങ്ങൾക്ക് ബിസിനസ്‌ ട്രെയിനിങ് ക്ലാസ്സ്‌ നൽകുന്നതാണ്. 


25 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ നിൽക്കുന്ന അംഗങ്ങളെ ആദരിക്കൽ, കൂട്ടായ്മയുടെ ലോഗോ പ്രകാശനം, അംഗങ്ങൾക്കുള്ള ബിസിനസ്‌ കാർഡ് വിതരണം നടത്തുന്നതാണ്. രാഷ്ട്രീയ, സാമൂഹിക മേഖലയിൽ ഉള്ള പ്രമുഖർ സംഗമത്തിൽ പങ്കെടുക്കുന്നതായിരിക്കും. 


കോടനാട് അമാന കോംപ്ലക്സ്കിൽ ചേർന്ന യോഗത്തിൽ ഉമ്മർ തട്ടത്താഴത്ത് പ്രസിഡന്റ്‌, അഷ്‌റഫ്‌ VP ജനറൽ സെക്രട്ടറി, ഷരീഫ് MV ട്രഷർ അടങ്ങുന്ന 11 അംഗ കമ്മിറ്റിയും, അബ്ദുൽ റഹ്മാൻ CV യുടെ നേതൃത്വത്തിൽ ഉള്ള 13 അംഗ ബിസിനസ്‌ ടീമിനും രൂപം നൽകി.

Tags

Below Post Ad