റിയാദ് എയർപോർട്ട് ആക്രമണത്തിൽ പരിക്കേറ്റ പാലക്കാട് സ്വദേശി ​ഗുരുതരാവസ്ഥയിൽ

 


റിയാദ്: റിയാദ് എയർപോർട്ട് ആക്രമണത്തിൽ പരിക്കേറ്റ് മലയാളി ​ഗുരുതരാവസ്ഥയിൽ. പാലക്കാട് സ്വദേശി മുഹമ്മദ് റബ്ബാനിയാണ് റിയാദിൽ ചികിത്സയിൽ കഴിയുന്നത്. എയർപോർട്ടിലെ കരാർ ജീവനക്കാരനായ ഇദ്ദേഹത്തിന് പൊള്ളലേറ്റിട്ടുണ്ട്.


ശനിയാഴ്ച വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. 

കൊല്ലപ്പെട്ടവരിൽ 4 സൗദി പൗരന്മാരും 8 വിദേശികളുമാണ് ഉൾപ്പെടുന്നത്. വിദേശികളിൽ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരെ പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരൻമാരും ഉൾപ്പെടുന്നു.



Tags

Below Post Ad