കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെഎംപിയു) സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരങ്ങൾ ചൊവാഴ്ച എറണാകുളത്ത് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
പ്രിന്റ്, ദൃശ്യ, ശ്രാവ്യ, ഡിജിറ്റൽ മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കെഎംപിയു മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ ഓഡിറ്റോറിയത്തിൽ നടന്ന കെ. എം പി .യു എറണാകുളം ജില്ലാ പ്രവർത്തക സംഗമം കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമാ-സീരിയൽ താരം കലാഭവൻ കെ. എസ് പ്രസാദ് മുഖ്യാതിഥിയായി
സംസ്ഥാന തലത്തിലുള്ള മാധ്യമ പുരസ്കാരങ്ങൾ നേടിയ പ്രിന്റ് മീഡിയ വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ മാതൃഭൂമി കൂറ്റനാട് ലേഖകൻ സി. മൂസ പെരിങ്ങോട് , കണ്ണൂർ ജില്ലയിലെ മെട്രോ വാർത്ത ലേഖകൻ മടവൂർ അബ്ദുൾ ഖാദർ , വിഷ്വൽ മീഡിയ വിഭാഗത്തിൽ കോഴിക്കോട് ബാലുശേരി സ്വദേശി മോഹൻ ചീക്കിലോട്ട് എന്നിവർക്ക് പൊന്നാടയും , ഉപഹാരവും സമ്മാനിച്ചു
ദൂരദർശൻ , മലയാള മനോരമ പ്രിൻസിപ്പൽ ക്യാമറമാൻ പി. ജെ ചെറിയാനെ യോഗം ആദരിച്ചു.എറണാകുളം ജില്ലാ പ്രസിഡന്റ് ഷാന്റി തോമസ് അധ്യഷനായി.കെഎംപിയു സംസ്ഥാന പ്രസിഡന്റ് പീറ്റർ ഏഴിമല , സംസ്ഥാന ജനറൽ സെക്രട്ടറി വി. സൈദ്, എറണാകുളം ജില്ലാ സെക്രട്ടറി കെ.ഡി. സലീം , മീഡിയ കോഡിനേറ്റർ ബിജോയ് ആൻ്റു സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു.ജില്ലാ ഭാരവാഹികളായ പി.എം അജ്മൽ , രശ്മി രഘുരാജ് , പി.ജെ. സാജു , സൂര്യ , ജീന ജോസ് എന്നിവർ നേതൃത്വം നൽകി
