പട്ടാമ്പി: കൊപ്പത്ത് വീട്ടിൽ സൂക്ഷിച്ച വെച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി.
കൊപ്പം പൊലീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധാനിലാണ് മുളയങ്കാവ് റോഡിൽ പെട്രോൾ പമ്പിന് സമീപത്തുള്ള വീട്ടിൽ നിന്നാണ് വലിയ ശേഖരം MDMA പിടികൂടിയത്. സംഭവത്തിൽ ചോലക്കൽ വീട്ടിൽ 25 വയസുകാരൻ നബീൽ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്ന് 17.8 ഗ്രാം MDMA യും 5 ലക്ഷം രൂപയും കണ്ടെത്തി. വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കെത്തിച്ച മയക്ക് മരുന്നാണ് പിടികൂടിയത്. ലഹരി വസ്തുക്കളുമായി മുൻപും ഇയാൾ പിടിയിലായിട്ടുണ്ട്.
