സ്കൂളിലെ വെടിവെപ്പ്: കുട്ടിയെ ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ഉത്തരവ് KNEWS

 


തോക്ക് കേസ്: സ്കൂളിലേക്ക് തോക്കുമായി എത്തിയ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ വെച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കുട്ടിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിരീക്ഷണത്തിൽ പാർപ്പിക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു.


കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്ന് തൃത്താല പോലീസ് ശേഖരിക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ഫോറൻസിക് വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കും.


പരിക്കേറ്റ കുട്ടി ഒരു ദുവസം കൂടെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ബുധനാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം


Tags

Below Post Ad