ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിജെ പാർട്ടികൾ നടത്താനുള്ള ഒരുക്കത്തിലാണ് സ്കൂൾ വിദ്യാർത്ഥികൾ .എന്നാൽ മുൻകൂർ അനുമതിയില്ലാത്ത ഇത്തരം ഡിജെ പ്രോഗ്രാമുകൾക്ക് പൂട്ടിടാൻ പട്ടാമ്പി പോലീസ് രംഗത്ത് .
മുൻകൂർ അനുമതി വാങ്ങാത്ത ഡിജെ പ്രോഗ്രാം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് എതിരെയും അതിനാവശ്യമായ സൗണ്ട് ലൈറ്റ് ഉൾപ്പെടെയുള്ള സൗകര്യം ചെയ്തുകൊടുക്കുന്നവർക്ക് എതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് പട്ടാമ്പി പോലീസ് അറിയിച്ചു.