സ്കൂളിൽ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ പെരുമ്പടപ്പിലെ മാതാവിന്റെ വീട്ടിലേക്ക് മാതാവ് സുനീറക്ക് ഒപ്പം മടങ്ങുന്നതിനിടയിൽ സുനീറ ഓടിച്ച സ്കൂട്ടറിന് പുറകിൽ തൃശ്ശൂർ ഭാഗത്ത് നിന്ന് വന്നിരുന്ന ബാങ്കിലേക്ക് പണം കൊണ്ട് പോകുന്ന വാഹനം ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹയ മരണത്തിന് കീഴടങ്ങുകയായിരുന്നു
സുനീറ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.