പട്ടിത്തറ പഞ്ചായത്ത് വനിത ലീഗ് സംഗമം ആലൂർ ശിഹാബ് തങ്ങൾ റിലീഫ് സെൻററിൽ വെച്ച് നടന്നു.സ്റ്റേറ്റ് വനിത ലീഗ് വൈസ് പ്രസിഡന്റ് സാബിറ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.യോഗത്തിൽ മുഖ്യപ്രഭാഷണം സംസ്ഥാന ഹരിത പ്രസിഡൻറ് ആയിഷഭാനു നിർവ്വഹിച്ചു.ജില്ല വനിത ലീഗ് സെക്രട്ടറി സെബു സതക്കത്തുള്ള യുടെ അദ്ധ്യക്ഷത വഹിച്ചു .
ജില്ല വനിത ലീഗ് പ്രസിഡൻറ് ജമീല ടീച്ചർ ,മണ്ഡലം വനിത ലീഗ് പ്രസിഡന്റ് വാകയിൽ നബീസ, മണ്ഡലം ജനറൽ സെക്രട്ടറി സജിത വിനോദ്,മണ്ഡലം വൈസ് പ്രസിഡന്റ് സുമയ്യ എന്നിവർ ആശംസകൾ അടപ്പിച്ചു.മണ്ഡലം സെക്രട്ടറി റസിയ അബൂബക്കർ സ്വാഗതവും,ജില്ല ദളിത് ലീഗ് സെക്രട്ടറി സുജാത നന്ദിയും പറഞ്ഞു