വിവാഹത്തിനായി വിദേശത്ത് നിന്ന് വന്ന യുവാവിന് കോവിഡ്


വിവാഹത്തിനായി വിദേശത്ത് നിന്ന് വന്ന യുവാവിന് കോവിഡ് .കറങ്ങി നടന്നതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ പിടികൂടി ആശുപത്രിയിലാക്കി. 

വിവാഹത്തിന്റെ രണ്ട്  ദിവസം മുന്നേ വിദേശത്തു നിന്നെത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും ക്വാറന്റീനിൽ പോകാതെയും കറങ്ങി നടന്ന യുവാവിന്  കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ  പിടികൂടി ജില്ല ആശുപത്രിയിലാക്കി. 

രണ്ട്  ദിവസത്തിനുള്ളിൽ വിവാഹം നടക്കേണ്ട, കല്ലുംപുറം സ്വദേശിയായ യുവാവ് ഇന്നലെ രാവിലെയാണു വിദേശത്തു നിന്നെത്തിയത്. എയർപോർട്ടിലെ കോവിഡ് പരിശോധനയുടെ ഫലം വൈകിട്ട് എത്തിയപ്പോൾ പോസിറ്റീവ് ആയിരുന്നു.

വിദേശത്തു നിന്നെത്തുന്ന ആളുകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയിൽ ഇദ്ദേഹം ക്വാറന്റീനിൽ പോയിട്ടില്ലെന്നു മനസ്സിലായി. തുടർന്നു വൈകിട്ട് ഉദ്യോഗസ്ഥർ എത്തി മറ്റു പരിശോധനകൾക്കായി ജില്ല ആശുപത്രിയിലേക്കു മാറ്റി.വിവാഹത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും ഇതിനിടെ ഇദ്ദേഹം പോയിരുന്നു. സമ്പർക്കമുള്ള ആളുകളുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്. അവർക്കു വേണ്ട നിർദേശങ്ങൾ കൊടുക്കുമെന്നു പെരുമ്പിലാവ് ആരോഗ്യ കേന്ദ്രത്തിന്റെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.ആർ.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു..


Tags

Below Post Ad