തൃത്താലയിലും ഡി.ജെ പാർട്ടികൾ നിരോധിച്ചു


 തൃത്താല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ന്യൂഇയര്‍ ആഘോഷത്തിന്‍റെ ഭാഗമായി ഡി.ജെ പാര്‍ട്ടിയും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള ആഘോഷങ്ങളും നിരോധിച്ചു. പൊതുസ്ഥലങ്ങളില്‍ വച്ചുള്ള മദ്യപാനങ്ങളും ശബ്ദകോലാഹലങ്ങളും പാടില്ല. 

സാധാരണ ടര്‍ഫുകളില്‍ രാത്രി 11 മണിവരെപ്രവര്‍ത്തിക്കാമെങ്കിലും 31 ന് രാത്രി 10 വരെമാത്രമേ അനുമതിയുള്ളൂ. നിരോധനം ലംഘിച്ചുള്ള ആഘോഷങ്ങളും മറ്റുനടപടികള്‍ക്കും കേസെടുക്കുമെന്ന് തൃത്താല സി.ഐ വിജയകുമാര്‍ അറിയിച്ചു.

Tags

Below Post Ad