എടപ്പാൾ ബൈക്കൂകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്ക്


 എടപ്പാൾ അങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച്  ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.നരിപ്പറമ്പ് പടിപ്പുരക്കളം ശിവശങ്കരൻ (65) ആണ് മരണപ്പെട്ടത്.പരുക്കേറ്റ  മംഗംലം സ്വദേശി വൈശാഖ് (25), നെയ്തല്ലൂർ സ്വദേശി സാഗർ (24) എന്നിവരെ  എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.ബുധനാഴ്ച്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത് യുവാക്കൾ സഞ്ചരിച്ച ബൈക്കും ശിവശങ്കരന്റെ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അ പകടം ഉണ്ടായത് 



Below Post Ad