![]() |
പ്രതീകാത്മക ചിത്രം |
ചങ്ങരംകുളം: ചിയ്യാനൂരിൽ പുലിയെ കണ്ടതായി അഭ്യൂഹം.ജി എൽ പി സ്കൂളിനും, ഡി ആർ എസ് സ്കൂളിനും അടുത്തുള്ള സ്വകാര്യ വെക്തിയുടെ കാട് മൂടിയ പറമ്പിലാണ് പുലി എന്ന് തോന്നിക്കുന്ന ജീവിയെ കണ്ടതായി അഭ്യൂഹം പരന്നത്.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹകരത്തോടെ പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല.
കാട് മൂടിയ ഈ പ്രദേശത്തിന് സമീപത്തായി നിരവധി വീടുകളാണ് സ്ഥിതി ചെയ്യുന്നത്. ചില ദിവസങ്ങളിൽ കാട്ടിനുള്ളിൽ പലതരത്തിലുള്ള ജീവികളുടെ സാന്നിധ്യവും അപ ശബ്ദങ്ങളും ഉണ്ടാവാറുള്ളതായി പരിസരവാസികൾ സ്ഥിരമായി പരാതിപ്പെടാറുണ്ട്.
പുലിയെ കണ്ടതായി അഭ്യൂഹം പരന്നത്തോടെ പ്രദേശവാസികൾ ആകെ പരിഭ്രാന്തരായിരിക്കുകയാണ്.