ഡിവൈഎഫ്ഐ തിരുമിറ്റക്കോട് പഞ്ചായത്ത് കാൽനട പ്രചരണ ജാഥയിലേക്ക് RSS പ്രവർത്തകൻ വാഹനമിടിച്ച് കയറ്റി.നാട്ടുകാരും, DYFI പ്രവർത്തകരും ചേർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.കാർ വേദിയുടെ അടുത്ത് വെച്ച് ഓഫായത്തിനാലാണ് വലിയ അപകടം ഒഴിയാത്.
സംസ്ഥാനത്താകെ ഓഗസ്റ്റ്-15 ന് DYFI ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സമര സംഗമത്തിന്റെ പ്രചരണാർത്ഥം നടത്തുന്ന പ്രചരണ ജാഥയ്ക്ക് നേരെയാണ് തിരുമിറ്റക്കോട് RSS ആക്രമണം.
രാജ്യത്താകെ RSS നടത്തുന്ന വർഗീയ പ്രവാരണങ്ങളെ തുറന്ന് കാട്ടി ഞങ്ങൾക്കു വേണം തൊഴിൽ ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു നടക്കുന്ന പ്രചരണത്തിൽ വിറളി പിടിച്ചാണ് ആക്രമണം.
ജനാധിപത്യ സംഘടന പ്രവർത്തനങ്ങൾക്ക് നേരെ RSS നടത്തിയ ആക്രമണത്തെ ശക്തമായി നേരിടുമെന്ന് DYFI ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.