മാറഞ്ചേരി : ദുബൈയിൽ ജോലിസ്ഥലത്ത് കുഴഞ്ഞ് വീണ് മാറഞ്ചേരി സ്വദേശി മരണപ്പെട്ടു. മാറഞ്ചേരി വടമുക്കിലെ പരേതനായ തവയിൽ കുഞ്ഞിമോൻ മകൻ റസാഖ് എന്ന അബൂബക്കർ (50) ആണ് മരിച്ചത്.
ജോലിസ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് റസാഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജർമ്മൻ കമ്പനിയായ ടി.സി. ടി.സി.യിൽ ജോലിക്കാരനായിരുന്നു റസാഖ്.
ഭാര്യ:നസീറ.മക്കൾ: റസ്‌ല , നഫ്‌ല ,റാഫത്ത്. സഹോദരിമാർ: സജിദ, ഫാരിഷ .
മൃതദേഹം തുടർ നടപടികൾക്കായി സോനാപൂരിലെ മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ചൊവ്വാഴ്ച കാലത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഖബറടക്കം കുന്നത്ത് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.