ഹാദിയ ആര്‍ട്സ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു


അയ്യൂബി ഹാദിയ ഗേള്‍സ് വില്ലേജ് 2021 അദ്യായന വര്‍ഷത്തെ ആര്‍ട്സ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. എസ് വൈ എസ് തൃത്താല സോണ്‍ സാംസ്ക്കാരികം സെക്രട്ടറിയും, കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് അസി. എഞ്ചിനീയറുമായ ഷബീര്‍.കെ പ്രകാശനം നിര്‍വ്വഹിച്ചു. 

ബ്ലിസ്സാര്‍ഡ് ഓഫ് ഡിസംബര്‍ എന്ന മനോഹരമായ ശീര്‍ഷകത്തിലാണ് ഈ വര്‍ഷം ആര്‍ട്സ് ഫെസ്റ്റ് ആസൂത്രണം ചെയ്തിട്ടുളളത്. എ സോണ്‍ ബി സോണ്‍ കാറ്റകഗറിയിലായി 60 ഇന സ്റ്റേജ് & നോണ്‍സ്റ്റേജ് മത്സര പരിപാടികളില്‍ 130 മത്സരാര്‍ത്ഥികള്‍ സംബന്ധിക്കും. 

2021 ഡിസംബര്‍ 29, 30 ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അയ്യൂബി ഗേള്‍സ് വില്ലേജില്‍ നടക്കുന്ന ആര്‍ട്സ് ഫെസ്റ്റില്‍ പ്രമുഖര്‍ വിശിഷ്ടാഥിതികളാകും. അയ്യൂബി എജ്യുസിറ്റി സെക്രട്ടറി അബ്ദുല്‍ കബീര്‍ അഹ്സനി, ഹാദിയ ഡിപ്പാര്‍ട്മെന്‍റ് ഹെഡ് അബ്ദുറസാഖ് സഅ്ദി, ഗേള്‍സ് വില്ലേജ് പ്രിന്‍സിപ്പല്‍ പി.എം ഉനൈസ് സഖാഫി, പ്രോഗ്രാം കോഡിനേറ്റര്‍ സഫീര്‍ സിദ്ദീഖി ചടങ്ങില്‍ പങ്കെടുത്തു.

Tags

Below Post Ad