കുറ്റിപ്പുറത്ത് എടിഎം കൗണ്ടറിൽ യുവാവിനെ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തി.തിരുർ റോഡിലെ എ ടി എം കൗണ്ടറിലാണ് ഇന്നലെ അർധരാത്രി രണ്ട് മണിയോടെ എറണാകുളം സ്വദേശിയായ യുവാവിനെ കഴുത്തിന് മുറിവേറ്റ് ചോര വാർന്ന നിലയിൽ നൈറ്റ് പട്രോളിംഗിന് ഇറങ്ങിയ പോലിസ് സംഘം കണ്ടെത്തിയത്.
പോലീസിനെ കണ്ട് അക്രമാസക്തനായ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും അവിടന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്