എംസിഎസ് നവാഗത സാഹിത്യ പ്രതിഭാ പുരസ്ക്കാരത്തിന് താജിഷ് ചേക്കോട് അർഹനായി.അക്ഷരജാലകം ബുക്ക്‌സ് പ്രസിദ്ധീകരിച്ച താജിഷ് ചേക്കോടിൻെറ 'മഷിനോട്ടങ്ങൾ'' എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്.
വളർന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്ക്കാരം നൽകുന്നത്. നാൽപ്പത്തഞ്ചു വയസിനു താഴെ പ്രായമുളളവരുടെ ആദ്യകൃതിയാണ് പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കുക. ഡിസംബർ അവസാന ആഴ്ചയിൽ പെരിന്തൽമണ്ണയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.