കൂറ്റനാട് : വാവനൂർ ശ്രീപതി എൻജിനീയറിങ് കോളേജും രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ എ.ഐ കൈറോ (AI KYRO) എന്ന സ്ഥാപനവും തമ്മിൽ കൈകോർക്കാൻ തീരുമാനമായി.
വിദ്യാർഥികൾക്ക് നൂതന സാങ്കേതിക വിദ്യയിൽ കൂടുതൽ മികവ് ലഭിക്കാൻ ഇതുവഴി കഴിയുമെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് നാലാം തീയതി കോളേജിൽ വച്ചാണ് ധാരണാ പത്രം ഒപ്പിടുന്ന ചടങ്ങ് നടക്കുന്നത്. ധാരണാപത്ര പ്രകാരം ശ്രീപതിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വിദഗ്ദ പരിശീലനം നൽകും. തുടർന്ന് AI KYRO വഴി സ്റ്റൈപ്പൻ്റോടുകൂടി പൊജക്ടുകൾ /ഇന്റേൺഷിപ്പുകൾ ചെയ്യാനുള്ള അവസരവും ലഭിക്കും.
ചടങ്ങിൽ കമ്പനി മേധാവികളായ ഡോ. ബാലമുരളി, കിരൺ അജയ്കുമാർ, മഹേഷ് രാമകൃഷ്ണൻ, റെജിന നിധിൻ എന്നിവരും കോളേജ് പ്രതിനിധികളും പങ്കെടുക്കും. ഇന്നത്തെ എ.ഐ യുഗത്തിനനുസരിച്ച് നൂതന സാങ്കേതിക മേഖലയിൽ വേണ്ട പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടുകൂടി വിവിധ കമ്പനികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതായും കോളേജ് പ്രതിനിധികൾ അറിയിച്ചു.
പ്രിൻസിപ്പൽ ഡോ.എസ്.വി സുബ്രഹ്മണ്യൻ, റിസർച്ച് ഡീൻ ഡോ.ഹേമ പി. മേനോൻ, HOD CSE കെ. ശ്രീഷ്മ, വിദ്യാർത്ഥി പ്രതിനിധി വെങ്കിടേഷ് ശശികുമാർ എന്നിവർ കൂറ്റനാട് നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.