പത്മപ്രഭാ സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്‌ണന്

 



എടപ്പാൾ: ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാരത്തിന് കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി കവി വി. മധുസൂദനൻ നായർ അധ്യക്ഷനും നിരൂപകൻ സുനിൽ പി ഇളയിടം, നോവലിസ്റ്റ് ആർ. രാജശ്രീ എന്നിവർ അംഗങ്ങളുമായ പുരസ്ക‌ാര നിർണയസമിതിയാണ്‌  ലീലാകൃഷ്‌ണനെ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്തത്. പത്മപ്രഭാ സ്‌മാരകട്രസ്റ്റിൻ്റെ ചെയർമാനും മാതൃഭൂരി മാനേജിങ് ഡയറക്ടറുമായ എം.വി ശ്രേയാംസ്കുമാർ അറിയിച്ചു.

എഴുപത്തയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ലു  പതിച്ച ശിൽപവും അടങ്ങുന്നതാണ് പത്മപ്രഭാ പുരസ്കാരം. ആധുനിക വയനാടിന്റെ ശിൽപി എന്നറിയപ്പെടുന്ന പത്മപ്രഭാഗൗഡരുടെ സ്‌മരണയ്ക്കായി മകൻ എം.പി. വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യ സമ്മാനമാണിത്.


Tags

Below Post Ad