യാത്രകള്‍ ചെയ്യാന്‍ കൈ നിറയെ പണം വേണമെന്നാണ് പലരുടെയും വിചാരം. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണയാണ്. ചെറിയ ചെലവില്‍ യാത്രകള്‍ ചെയ്യാന്‍ ഓട്ടേറെ സ്ഥലങ്ങൾ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ നിരവധിയുണ്ട്. ഇത്തരത്തില്‍ പോക്കറ്റ് കീറാതെ ചെറിയ ചെലവില്‍ ട്രിപ്പ് അടിക്കാനുള്ള അവസരം ഒരുക്കുകയാണ് കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ.
കുടുംബവുമൊത്ത് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. വണ്‍ ഡേ ട്രിപ്പ് മാത്രമല്ല ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ സ്റ്റേ ചെയ്‌ത് രണ്ട് ദിവസത്തെ ട്രിപ്പായും യാത്ര ചെയ്യാം.
കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ മെയ് മാസത്തിൽ പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് പട്ടാമ്പി വഴി നടത്തുന്ന ഉല്ലാസ യാത്ര നിരക്ക് അടക്കമുള്ള വിവരങ്ങള്‍ പ്രസിദ്ധികരിച്ചു
മെയ് 3: മാമലക്കണ്ടം, മൂന്നാർ, ചതുരംഗപ്പാറ . 5.30 am .2 ദിവസം.1720 രൂപ (ബസ് ടിക്കറ്റ്, താമസം, ഒരു ഉച്ചഭക്ഷണം )
മെയ്10: അതിരപ്പള്ളി, മലക്കപ്പാറ .1 ദിവസം . 960 രൂപ (ബസ് ടിക്കറ്റ് മാത്രം )
മെയ് 11: ഗവി പരുന്തുംപാറ. 8.30 pm .2 ദിവസം . 2950 രൂപ (ബസ് ടിക്കറ്റ്, ഫ്രഷ് അപ്, കുട്ട വഞ്ചി സവാരി, ഒരു ഉച്ചഭക്ഷണം)
മെയ് 16: വാഗമൺ കുമരകം. 8.30 pm.2 ദിവസം .4460 രൂപ.( ബസ് ടിക്കറ്റ്, താമസം, ജീപ്പ് സവാരി, ക്യാമ്പ് ഫയർ , ഹൗസ് ബോട്ട്, ഭക്ഷണം ( രണ്ടാം ദിവസത്തിലെ രാത്രി ഭക്ഷണം ഒഴികെ )
മെയ് 24 : മാമലക്കണ്ടം, മൂന്നാർ, ചതുരംഗപ്പാറ . 5.30 am .2 ദിവസം.1720 രൂപ (ബസ് ടിക്കറ്റ്, താമസം, ഒരു ഉച്ചഭക്ഷണം )
മെയ് 28: അതിരപ്പള്ളി, മലക്കപ്പാറ .1 ദിവസം . 960 രൂപ (ബസ് ടിക്കറ്റ് മാത്രം )
ബുക്കിംഗിന് ബന്ധപ്പെടുക.
അക്ബർ ട്രാവൽസ്, പട്ടാമ്പി
9074285300, 8593884448