ചാലിശ്ശേരിയിൽ ബൈക്കിന് പുറകിൽ മിനിലോറിയിടിച്ച് അപകടം: ഉമ്മക്കും മകനും പരിക്ക്.ചാലിശ്ശേരി സെൻററിന് സമീപം വ്യാഴാഴ്ച കാലത്ത് പതിനൊന്നരയോടെ ആയിരുന്നു അപകടം.
ബൈക്ക് യാത്രക്കാരായ ആലിക്കര സ്വദേശിനി ഖദീജ, മകൻ ബിലാൽ എന്നിവർക്കാണ് പരിക്കേറ്റത്. കൂറ്റനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൻ്റെ പുറകിലേക്ക് മിനി ലോറി ഇടിച്ച് കയറുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു