പട്ടാമ്പി ഹൈസ്കൂളിൽ നാല്പതാണ്ടിനു ശേഷം ക്ലാസ്മേറ്റുകളുടെ സംഗമം.


 

പട്ടാമ്പി ഗവ.ഹൈസ്കൂൾ 1980- 81 എസ്.എസ്.എൽ.സി ബാച്ച് സ്കൂളിൽ സംഗമിച്ചു. ഗതകാല വിദ്യാലയ ഓർമകളുമായി 41 വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ ഒത്തുചേരലിൽ കെ.എച്ച്.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, സാമൂഹിക, സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചു. എല്ലാവരെയും പങ്കെടുപ്പിച്ച് പിന്നീട് വിപുലമായ സംഗമം നടത്തും. വിജയൻ പൂവ്വക്കോട്,
പി കുഞ്ഞലി, അലി കുഞ്ഞ് കൊപ്പൻ, കെ.പി.എ. റസാഖ്, പി.പി.മൊയ്തീൻ കുട്ടി, ടി.സി. ചന്ദ്രൻ കുട്ടി, പി.രവീന്ദ്രൻ, നന്ദകുമാർ, വി.യൂസഫ് എന്നിവർ സംസാരിച്ചു.
ഭാവി പരിപാടികൾക്ക് നേതൃത്വം നൽകാൻ കെ.എച്ച്.അബ്ദുൽ ഗഫൂർ ചെയർമാനും വിജയൻ പുവ്വക്കോട് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

swale
Tags

Below Post Ad