പറക്കുളത്ത് പൂട്ടികിടക്കുന്ന കമ്പനിയില്‍ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി ശാരദാലയത്തില്‍ രമേഷ് (57)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിസംബര്‍ 27 മുതല്‍ കാണാനില്ലായിരുന്നു. ഇന്ന് (ഞായറാഴ്ച്ച) ഉച്ചയോടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തൃത്താല, മങ്കട പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മരണപ്പെട്ട വ്യക്തിയുടെ വാഹനം (സ്കൂട്ടർ) കാണ്മാനില്ല എന്ന് തൃത്താല പോലീസ് അറിയിച്ചു. . KL 53 M 7697 ഗ്രേ കളർ ടി.വി.എസ് സ്കൂട്ടറാണ് കാണാതായത്. കണ്ടുകിട്ടുന്നവർ താഴെ കൊടുത്ത നമ്പറിൽ വിവരം അറിയിക്കണമെന്ന് അറിയിച്ചു
0466 227 2004
shameer parakkulam