വിരുന്നെത്തിയ കിളി കൂടൊരുക്കിയത് വീട്ടിലെ ഫാനിൽ; സംരക്ഷിച്ച് കുടുംബം



അപ്രതീക്ഷിതമായി വിരുന്നെത്തിയ കിളി വീട്ടിലെ ഫാനിൽ കൂടൊരുക്കി മുട്ടയിട്ടു.അബൂബക്കറിന്റെ ഫാൻ നിലച്ചിട്ട് ഒന്നര വർഷം പിന്നിടുന്നു. ചൂടിൽ നിന്ന് രക്ഷ തേടുന്നതിനാണ് എടപ്പാൾ ആലങ്കോട് അട്ടേക്കുന്ന് സ്വദേശി അബൂബക്കർ വീടിന്റെ മുൻവശത്തെ ചുമരിൽ ഫാൻ സ്ഥാപിച്ച് . രണ്ട്  ദിവസം കഴിഞ്ഞതോടെ ഒരു കിളി വന്ന് കൂടൊരുക്കാൻ തുടങ്ങി. ഇതോടെ അബൂബക്കറിന്റെ ഫാനിന്റെ കറക്കം അവസാനിച്ചു.

 ഇതിനിടെ കിളി മുട്ടയിട്ടു.രണ്ട്  മാസം പിന്നിട്ടപ്പോൾ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തു വന്നു.പുറത്ത് ആളില്ലാത്ത സമയം കൂടുതൽ കിളികൾ വന്നും പോയുമിരുന്നു.  ഇതോടെ കടുത്ത ചൂടിലും ഫാൻ പ്രവർത്തിപ്പിക്കാതെ അബൂബക്കറും വീട്ടുകാരും ശ്രദ്ധിച്ചു.

ആദ്യം വിരിഞ്ഞ കുഞ്ഞുങ്ങൾ പറന്നു പോയെങ്കിലും കിളി ഇവിടെ സ്ഥിര താമസമാക്കി. അടുത്തിടെ വീണ്ടും മുട്ടയിട്ടു. അവ വിരിഞ്ഞ് കുഞ്ഞുങ്ങൾ കൂട്ടിൽ കഴിയുന്നുണ്ട്. കിളികൾക്കു ദാഹം അകറ്റാൻ ആവശ്യമായ വെള്ളം വീടിന് സമീപത്തെ മരത്തിലെ പാത്രത്തിൽ വീട്ടുകാർ ഒഴിച്ചു വയ്ക്കുന്നുണ്ട്.

അപ്രതീക്ഷിതമായി വിരുന്നെത്തിയ കിളി വീട്ടിലെ ഫാനിൽ കൂടൊരുക്കി മുട്ടയിട്ടു;കടുത്ത ചൂടിലും എടപ്പാൾ ആലങ്കോട് അട്ടേക്കുന്ന് സ്വദേശി അബൂബക്കറിന്റെ ഫാൻ നിലച്ചിട്ട് ഒന്നര വർഷം 

Tags

Below Post Ad